ബാലുശ്ശേരി വട്ടോളിബസാറില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു, 4 പേര്‍ക്ക് പരിക്ക് ഏറ്റു. പുലര്‍ച്ചെ രണ്ടുമണിയോടയാണ് അപകടം നടന്നത് . എറണാകുളം സ്വദേശി വിഷ്ണുവാണ് മരിച്ചത്. ഒരാളെ മൊടക്കല്ലൂര്‍ ആശുപത്രിയിലും, 3 പേരെ കോഴി്‌കോട് മെഡിഡക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിൽ പെട്ടവർ കിനാലൂര്‍ ജോഗര്‍ കമ്പനിയില്‍ ജോലി ചെയുന്നവരാണ് എന്നാണ് പ്രാഥമിക വിവരം. കമ്പനിയില്‍ നിന്നും ബാലുശ്ശേരി വന്ന് ഭക്ഷണം കഴിച്ച് തിരിച്ചുപോകുമ്പോഴാണ് അപകടം സംഭവിച്ചത്.കാര്‍ പൂർണ്ണമായും തകര്‍ന്നു. നാട്ടുകാരുടെ സഹായത്തോടെ നരിക്കുനിയില്‍ നിന്നു വന്ന ഫയര്‍ഫോഴ്‌സും, ഹൈവെ പോലിസും ചേർന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. .

Post a Comment